സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരേ രൂക്ഷമായ വിമര്‍ശമാണ് ഉയരുന്നത്. അതേസമയം, സ്ക്രീനിലെ ഇഷ്ടജോടികള്‍ ജീവിതത്തിലും ഒരുമിച്ചു കാണുന്നതു സന്തോഷമാണെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന പ്രേക്ഷകരുമുണ്ട്.
പുരോഹിതന്റെ പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ച പാക് നടിയും മോഡലുമായ നാദിയ ഹുസൈന്‍, സിനിമകളിലെയും നാടകങ്ങളിലെയും നിക്കാഹ് സാങ്കല്‍പികം മാത്രമാണെന്നും യഥാര്‍ഥ ഇസ്ലാമിക് വിവാഹ ആചാരങ്ങളുമായി അതിന് സാമ്യമില്ലെന്നും ചൂണ്ടിക്കാട്ടി. വ്യാജ പേരുകളും സാക്ഷികളും ഒപ്പുകളുമൊക്കെ ഉപയോഗിച്ചാണ് സിനിമകളിലും മറ്റും വിവാഹചടങ്ങിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments: